Friday, November 28, 2014

ഉത്തമഗീതം എന്ത്? എങ്ങനെ വ്യാഖ്യാനിക്കണം? - ട്വിങ്കിൾ പോൾ (ഭാഗം 1)

ഉത്തമഗീതത്തെക്കുറിച്ചുള്ള വിവാദങ്ങൾ ഇപ്പോഴും തുടരുകയാണല്ലോ. അന്യാപദേശപരമായോ പ്രതീകാത്മകമായോ അതിനെ വ്യാഖ്യാനിക്കുന്നതാണ്‌ ശരിയായ രീതിയെന്ന് ചിലരെങ്കിലും ധരിച്ചു വെച്ചിരിക്കുന്നു. അക്ഷരീക വ്യാഖ്യാനം എന്തോ മഹാപാതകമായിട്ടാണ്‌ അവർ വിലയിരുത്തുന്നത്‌. എന്നാൽ വിവിധ വേദപണ്ഠിതന്മാർ ഈ വിഷയത്തെ എങ്ങനെ വ്യാഖ്യാനിക്കുന്നു എന്ന് എല്ലാവരുടേയും ശ്രദ്ധയിലേക്ക്‌ കൊണ്ടുവരുവാൻ ആഗ്രഹിക്കുന്നു. "മറ്റുള്ളവരുടെ അഭിപ്രായം ഞങ്ങൾക്ക്‌ കേൾക്കേണ്ട" എന്ന ചിന്തയുള്ളവർ ഉണ്ടായേക്കാം. അങ്ങനെയെങ്കിൽ നമ്മുടെ മാസികകളും പുസ്തകങ്ങളും, എന്തിന്‌, ഈ ഫേസ്ബുക്ക്‌ ഗ്രൂപ്പുകൾ വരെ അപ്രസക്തമാണ്‌. മറ്റുള്ളവർക്ക്‌ ഈ വിഷയത്തിൽ പറയാനുള്ളത്‌ എന്താണെന്ന് കേൾക്കാം. അംഗീകരിക്കണമെന്നില്ല. ഒന്നു കേട്ടു നോക്കാമല്ലോ.

ഈ വിഷയത്തിൽ ശ്രദ്ധേയമായ ചില പഠനഗ്രന്ഥങ്ങളിലെ ഉദ്ധരണികൾ പടിപടിയായി താഴെ കൊടുക്കുവാൻ ആഗ്രഹിക്കുന്നു. ഉദ്ധരണികൾ പൂർണ്ണമായും ഇംഗ്ലീഷിൽ ആയിരിക്കും. അത്‌ മുഴുവൻ പരിഭാഷപ്പെടുത്തുക സാധ്യമല്ല. എന്നാൽ ഒരു സംക്ഷിപ്‌തരൂപം മലയാളത്തിലും കൊടുക്കുന്നതായിരിക്കും. മറ്റുള്ളവർക്കും അവർക്ക്‌ ലഭ്യമായ ഗ്രന്ഥങ്ങളിൽ നിന്നുള്ള വിവരണങ്ങൾ കൊടുക്കാൻ കഴിഞ്ഞാൽ നല്ലതാണ്‌.

ഒരു കാര്യം കൂടി ഓർപ്പിക്കാൻ ആഗ്രഹിക്കുന്നു. ഇതു ആരെയും എതിർക്കാൻ വേണ്ടിയോ അനുകൂലിക്കാൻ വേണ്ടിയോ എഴുതുന്നതല്ല. എനിക്കതിന്റെ ആവശ്യവും ഇല്ല. പഠിക്കാൻ ആഗ്രഹിക്കുന്നവരുടെ പ്രയോജനത്തിനു വേണ്ടി കൊടുക്കുന്നു. അങ്ങനെയുള്ളവർ മാത്രം വായിച്ചാൽ മതി.


Perhaps the major reason for the popularity of the allegorical view is the book’s apparent lack of religious significance. Some felt a book in the Bible had to have religious significance. Another factor seems to be the general embarrassment many believers feel when they find this kind of love song in the Scriptures. The Song does not conform to their view of what sacred Scripture should contain. Therefore they seek its “hidden” meaning, a meaning that they believe can only be uncovered by an allegorical treatment.

Jewish evidence going back to the seventh and eighth centuries shows that the common approach was to see in the Song a picture of God’s love for his bride, the people of Israel. Support for this, they argued, was found in Hosea, which speaks of Israel as God’s disobedient wife.


Christians have adopted much the same approach as the traditional Jewish view, linking Christ with his “bride,” the church. Beginning with Origen and continued by Gregory (sixth century) and Bede (eighth century), the church has demonstrated a variety of allegorical interpretations. There has also been a Roman Catholic suggestion that the young woman in the Song is the Virgin Mary. This view is not widely held.
The allegorical approach is still held by some today. Tournay, for example, sees the collection as a set of poems describing Israel’s longing for the Messianic “Solomon.” He claims the book was purposely written with double meanings.


Partly due to scholarly advances such as the discovery of similar material in Egypt, and to the fact that very few of the allegorical interpretations agree with one another, there has been a general move away from this approach. Today many scholars conclude that the Song is a serious collection of poems about human love.
Ogden, Graham S. ; Zogbo, Lynell: A Handbook on the Song of Songs. New York : United Bible Societies, 1998 (UBS Handbook Series; Helps for Translators)


ഇന്ന് നമുക്ക്‌ ലഭ്യമായ ഗ്രീക്ക്‌ ബൈബിളുകൾ പ്രസിദ്ധീകരിക്കുന്ന സൊസൈറ്റി ആണ്‌ യുണാീറ്റ്ഡ്‌ ബൈബിൾ സൊസൈറ്റി. അവരുടെ ബൈബിൾ പരിഭാഷകരുടെ സഹായത്തിനായി കൊടുത്ത ഹാൻഡ്ബുക്കിൽ നിന്നുള്ള ഉദ്ധരണിയാണ്‌ മുകളിൽ കൊടുത്തത്‌.

ഉത്തമഗീതത്തെ അക്ഷരീകമായി വ്യാഖ്യാനിച്ചാൽ അത്‌ ആത്മീയതക്ക്‌ ചേരാതെ വരുമെന്ന് പണ്ടു ആളുകൾ ചിന്തിച്ചു. അതുകൊണ്ട്‌ എല്ലാത്തിനും ഒരു ആത്മീക അർത്ഥം കണ്ടെത്താൻ അവർ ശ്രമിച്ചതിന്റെ ഫലമായിട്ടാണ്‌ അത്‌ ദൈവവും യിസ്രായേലും തമ്മിലുള്ള ബന്ധമായോ ക്രിസ്തുവും സഭയുമായുള്ള ബന്ധമായോ വ്യാഖ്യാനിക്കപ്പെട്ടത്‌. ഇന്ന് ചിലർ ആ വ്യാഖ്യാനരീതി പിന്തുടരുന്നുണ്ടെങ്കിലും കൂടുതൽ പേരും അതിൽ നിന്ന് അകന്ന് നിൽക്കുകയാണ്‌. അന്യാപദേശപരമായ വ്യാഖ്യാനത്തിൽ ഉള്ള പരസ്പര വൈരുദ്ധ്യങ്ങളാണ്‌ അതിനു ഒരു കാരണം. ഈജിപ്റ്റിലും മറ്റും കണ്ടെത്തിയ സമാനമായ സാഹിത്യകൃതികളും ഇതൊരു മാനുഷിക പ്രേമകാവ്യമാണ്‌ എന്ന നിഗമനത്തിലേക്ക്‌ വേദപണ്ഠിതരെ എത്തിക്കുന്നു.


Viewed as an allegory, the details of the book are intended to convey hidden spiritual meanings, with little or no importance attached to the normal meanings of words. Jewish tradition (the Mishnah, the Talmud, and the Targum) viewed the book as an allegorical picture of the love of God for Israel. Church leaders, including Hyppolytus, Origen, Jerome, Athanasius, Augustine, and Bernard of Clairvaux, have viewed the book as an allegory of Christ’s love for His bride, the church. Origen, for example, wrote that the beloved’s reference to her being dark (Song 1:5-6) means the church is ugly with sin, but that her loveliness (1:5) refers to spiritual beauty after conversion. Others said the cooing of the doves (2:12) speaks of the preaching of the apostles, and some have suggested that 5:1 refers to the Lord’s Supper. These examples show that the allegorical approach is subjective with no way to verify that any of the interpretations are correct. The Song of Songs nowhere gives an interpreter the suggestion that it should be understood as an allegory.

Some scholars view the book as an extended type, with Solomon typifying Christ and the beloved being a type of the church. This differs from the allegorical approach in that the typical view sees Solomon as a historical person and does not seek to discover a mystical meaning for every detail in the book. However, the Scriptures give no indication that various aspects of Solomon’s life are divinely intended types of Christ.
The purpose of the book is to extol human love and marriage. Though at first this seems strange, on reflection it is not surprising for God to have included in the biblical canon a book endorsing the beauty and purity of marital love. God created man and woman (Gen. 1:27; 2:20-23) and established and sanctioned marriage (Gen. 2:24). Since the world views sex so sordidly and perverts and exploits it so persistently and since so many marriages are crumbling because of lack of love, commitment, and devotion, it is advantageous to have a book in the Bible that gives God’s endorsement of marital love as wholesome and pure.

Walvoord, John F. ; Zuck, Roy B. ; Dallas Theological Seminary: The Bible Knowledge Commentary : An Exposition of the Scriptures. Wheaton, IL : Victor Books, 1983-c1985


അക്ഷരീകമായ അർത്ഥത്തിനു യാതൊരു പ്രാധാന്യവും കൊടുക്കാതെ നിഗൂഡമായ ആത്മീകാർത്ഥങ്ങൾ കൊടുത്താണ്‌ യഹൂദാപാരമ്പര്യം ഉത്തമഗീതത്തെ വ്യാഖ്യാനിച്ചത്‌. അന്യാപദേശപരമായ വ്യാഖ്യാനം തികച്ചും ആത്മനിഷ്ഠമായിരുന്നത്‌ കൊണ്ട്‌ പരസ്പരവിരുദ്ധങ്ങളായ വ്യാഖ്യാനങ്ങളാണ്‌ പലരും കൊടുത്തത്‌. ഏത്‌ വ്യാഖ്യനമാണ്‌ ശരി എന്ന് ഒരു നിലയിലും നിശ്ചയിക്കാൻ സാധിക്കുമായിരുന്നില്ല. അന്യാപദേശപരമായി വ്യാഖ്യാനിക്കാമെന്നുള്ളതിന്‌ യാതൊരു സൂചനയും ഉത്തമഗീതത്തിൽ ഇല്ല.

മാനുഷികസ്നേഹത്തേയും വിവാഹത്തേയും ഉയർത്തിക്കാണിക്കുക എന്നതാണ്‌ ഈ പുസ്തകത്തിന്റെ ലക്ഷ്യം. മനുഷ്യനേയും സ്‌ത്രീയേയും സൃഷ്ടിച്ച്‌ അവരെ കുടുംബത്തിൽ വസിക്കുമാറാക്കിയ ദൈവം, വൈവാഹിക സ്നേഹത്തിന്റെ മനോഹാരിതയേയും നൈർമ്മല്യതയേയും പ്രകീർത്തിക്കുന്ന ഒരു പുസ്തകം മനുഷ്യന്‌ കൊടുത്തതിൽ അത്ഭുതപ്പെടാനില്ല. (ബൈബിൾ നോളട്ജ്‌ കമന്ററി പല ബ്രദറൺ ഉപദേഷ്ഠാക്കന്മാരുടെയും കൂടപ്പിറപ്പാണ്‌).



From the Ryrie Study Bible




അന്യാപദേശപരമായ വ്യാഖ്യാനം എല്ലാ വ്യാഖ്യാന തത്വങ്ങൾക്കും കടകവിരുദ്ധമായതു കൊണ്ട്‌ അത്‌ തള്ളിക്കളയേണ്ടതാണ്‌. ചരിത്രപരമായ ചട്ടക്കൂടിൽ നിന്നുകൊണ്ട്‌ ചിലർ ഇതിനെ മനുഷ്യനും ദൈവവും തമ്മിലുള്ള അല്ലെങ്കിൽ ക്രിസ്തുവും സഭയും തമ്മിലുള്ള സ്നേഹത്തിന്റെ ദൃഷ്ടാന്തമായി വീക്ഷിക്കുന്നു. 

വിവാഹത്തിൽ ശാരീരികബന്ധത്തിനുള്ള ശരിയായ സ്ഥാനം ഈ പുസ്തകം പ്രകീർത്തിക്കുകയും ഉറപ്പിക്കുകയും ചെയ്യുന്നു. ശലോമോൻ വിവാഹജീവിതത്തിന്റെ ഉത്തമമായ മാതൃക അല്ലെങ്കിലും ഇതിലെ അനുഭവങ്ങൾ തന്റെ ഏക ആത്മാർത്ഥ പ്രണയമായി ചിന്തിക്കാവുന്നതാണ്‌. (റൈറി സ്റ്റഡി ബൈബിൾ).



From the Believer's Bible Commentary by William MacDonald, a popular Brethren writer.




ചിലർ ശലോമോനെ ക്രിസ്തുവിന്റെ നിഴലായും ശൂലമിയെ സഭയുടെ നിഴലായും വ്യാഖ്യാനിക്കുന്നു. എന്നാൽ ഈ പുസ്തകത്തിന്റെ വ്യാഖ്യാനം ആ നിലയിൽ അല്ല ചെയ്യേണ്ടത്‌ എന്നു വചനത്തെ സൂക്ഷ്മമാ
യി പഠിക്കുന്ന ഏതൊരു വ്യക്തിക്കും അറിയാൻ കഴിയും. പുതിയ നിയമ അപ്പോസ്തലന്മാർക്കും പ്രവാചകന്മാർക്കും വെളിപ്പെട്ട്‌ കിട്ടുന്നത്‌ വരെ അനാദികാലം മുതൽ സഭ ദൈവത്തിൽ മറഞ്ഞു കിടന്ന ഒന്നാണ്‌. (റോമ. 16:25,26; എഫേ. 3:9). ക്രിസ്തുവിന്റേയും സഭയുടേയും സ്നേഹത്തിന്റെ മനോഹരമായ ഒരു ചിത്രം ഈ പുസ്തകത്തിലൂടെ ലഭിക്കുന്നു എന്ന കാര്യം എല്ലാവരും അംഗീകരിക്കും. എന്നാൽ അതു വ്യാഖ്യാനമല്ല, പ്രായോഗിക ജീവിതത്തോടുള്ള ബന്ധപ്പെടുത്തൽ ആണ്‌. ഈ പുസ്തകത്തിന്റെ പ്രഥമമായ വ്യാഖ്യാനം യഹോവയേയും ഇസ്രായേൽ രാജ്യത്തേയും ബന്ധപ്പെടുത്തിയാണ്‌. 


(വില്ല്യം മക്ഡൊണാൾഡ്‌ വളരെ പ്രശസ്തനായ ഒരു ബ്രദറൺ എഴുത്തുകാരനാണ്‌. തന്റെ വ്യാഖ്യാനത്തിൽ അക്ഷരീകമായ വ്യാഖ്യാനരീതി മാത്രമാണ്‌ അവലംബിച്ചിട്ടുള്ളത്‌.)


William MacDonald was against taking the characters of the book as types of Christ and Church. But he accepts that every marital love is a picture of a greater love, which is the love of Christ and the church. Note that he doesn't use the word "type" and "picture" in the same sense. A type is a divinely appointed figure. It is God who decides who or what is the type and what should be the fulfillment. We cannot make types in the Bible based on our imagination. We must be careful not to make anyone or anything a type, which is not explained in the Scripture. That would be a serious mistake.
MacDonald thinks that the primary interpretation of the book is regarding Israel and Yahweh because that's the way the Jewish tradition interpreted the book. However, we cannot guarantee that every Jewish interpretation was correct. It they had interpreted every book in the right manner, they would not have crucified the Lord.


(തുടരും) 

No comments:

Post a Comment