വ്യാഖ്യാതാവ്: സുവിശേഷകന്‍ ഇ.എസ് തോമസ് (ടൈറ്റസ്)
ഫോണ്‍നമ്പര്‍ : 94 00 61 80 90
ആമുഖം :
വേദപുസ്തകം മുഴുവനായി എടുത്താല്‍ ഒരുപക്ഷെ ഏറ്റവും നിഗൂഢമായതും വ്യാഖ്യാനിക്കുവാന്‍ വളരെ പ്രയാസം ഉള്ളതും ആയ ഒരു പുസ്തകം ആണ് ഉത്തമഗീതം. ഈ പുസ്തകത്തെ സംബന്ധിച്ച് പരമ്പരാഗതമായി വിവിധ രീതിയിലുള്ള വ്യാഖ്യാനങ്ങള്‍ ഇപ്പോള്‍ നിലവില്‍ ലഭ്യമാണ്.
1. അന്യാപദേശ (ദ്രിഷ്ടാന്തം) വ്യാഖ്യാനം
ചിലരുടെ കാഴ്ചപ്പാടുകളില്‍ ഈ പുസ്തകം ഒരു അന്യാപദേശം (ദ്രിഷ്ടാന്തം) ആണ് എന്നും, യഹൂദ പാരമ്പര്യപ്രകാരം (മിഷന, താലമൂദ്, ടാര്‍ഗം ) ഈ പുസ്തകം ദ്രിഷ്ടാന്തം ആയിരിക്കുന്നത് യിസ്രെയേല്‍ ജനത്തോടുള്ള ദൈവീക സ്നേഹത്തിന്‍റെ പ്രദര്‍ശനം ആണ് എന്നും പറയപ്പെടുന്നു.ആരംഭകാലത്തുള്ള സഭാപിതാക്കന്മാര്‍ ഈ പുസ്തകം ക്രിസ്തുവും സഭയും തമ്മിലുള്ള സ്നേഹത്തിന്‍റെ പ്രദര്‍ശനം ആയി ആണ് പരിഗണിച്ചിരിക്കുന്നത്.
2. അക്ഷരാര്ത്ഥത്തിലുള്ള (കൃത്യമായ) വ്യാഖ്യാനം
അക്ഷരാര്ത്ഥത്തിലുള്ള വ്യാഖ്യാനം നോക്കിയാല്‍ ഉത്തമഗീതം പുരുഷനും സ്ത്രീയും തമ്മിലുള്ള മാനുഷികമായ സ്നേഹ പ്രകടനത്തിന്‍റെ പ്രദര്‍ശനം ആണ് എന്ന് പറയാം. പക്ഷെ ഈ രീതിയിലുള്ള സ്നേഹബന്ധം ഈ കാലയളവില്‍ മനുഷ്യരുടെ ഇടയില്‍ നിന്നും അന്യം നിന്നുപോയതായി കാണാവുന്നത് ആണ്. കര്ത്താുവു പറഞ്ഞു “മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല; ഞാൻ അവന്നു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും എന്നു അരുളിച്ചെയ്തു.” ഉല്പത്തി 2:183. അന്ധവിശ്വാസ അടിസ്ഥാനപരമായ വ്യാഖ്യാനം
ചില ആളുകള്‍ പരിഗണിച്ചിരിക്കുന്നത് അന്ധവിശ്വാസപ്രകാരം ഉള്ള ആചാരാനുഷ്ഠാനങ്ങളെ ഈ പുസ്തകത്തിലൂടി മതേതരമാക്കി അല്ലെങ്കില്‍ അങ്ങിനെയുള്ള ആചാരാനുഷ്ഠാനങ്ങളെ യഹോവയെ ആരാധിപ്പാന്‍ തക്കവണ്ണം ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തി എന്നാണു. എന്നാല്‍ ഈ വ്യാഖ്യാതാക്കാളുടെ അഭിപ്രായങ്ങള്‍ മുഖവിലയ്ക്ക് എടുത്താല്‍ കുറയേറെ അനാവിശ്യമായ പ്രശ്നങ്ങളിലെക്ക് വഴി തുറക്കും എന്നതുകൊണ്ട് ഒരു നിലയിലും ഇത് അന്ഗീകരിക്കുവാന്‍ സാധ്യമല്ല.4. പ്രേമകാവ്യ സന്ജാ വ്യാഖ്യാനം .
സമകാലിക വ്യാഖ്യാതാക്കളുടെ മദ്ധ്യേ സര്‍വ്വസാദാരണമായി പറഞ്ഞു വരുന്നത് ഇത് ശരീരത്തിന്റെ പുറമേയുള്ള മനോഹാരിത വിവരിക്കുന്ന വികാരതീവൃത നിറഞ്ഞ രീതിയിലുള്ള പ്രേമകാവ്യങ്ങളുടെ സമാഹാരം ആണ് എന്നും, ഇത് സിറിയന്‍ വിവാഹങ്ങളില്‍ പാടി വരുന്നതും, അതുപോലെ പലപ്പോഴും കാമുകന്‍ തന്റെ പ്രണയിനിയോടുള്ള അഭിവാഞ്ജ പ്രദര്‍ശിപ്പിക്കുന്നതും ആണ്എന്നുള്ളതാണ്. എന്നാല്‍ ഈ വ്യാഖ്യാനം ഉത്തമഗീതത്തിന്‍റെ ഐക്യതയ്ക്ക് വിരുദ്ധം ആയി നിലനില്ക്കുന്നു.5. ത്രൈയ്ക ആളത്വധിഷ്ടത വ്യഖ്യാനം
ഈ പുസ്തകത്തിന്‍റെ ഇതിവൃത്തം മുഖ്യമായും മൂന്ന് വ്യക്തികളെ കേന്ദ്രീകരിച്ചുട്ടുള്ളതാണ്; അത് ശലോമോന്‍ രാജാവ്, ശൂലേംകാരത്തീ, അവള്‍ സ്നേഹ്ക്കിന്ന ഇടയ ബാലന്‍.ഇവിടെ പറയുന്ന മൂന്നു വ്യക്തിത്വങ്ങളെ എടുത്തു നോക്കിയാല്‍ ശൂലേമില്‍ വസിച്ചിരുന്ന ഈ പെണ്‍കുട്ടി (ശൂലേംകാരത്തീ) കുറെ ആങ്ങളമാര്ക്കു ഉള്ള ഒരേയൊരു പെങ്ങളും അവളുടെ അമ്മ വിധവയും ആയിരുന്നു എന്നും അവള്‍ സുന്ദരനായ ഒരു ഇടയ ബാലനുമായി പ്രേമ സല്ലാപത്തില്‍ ആകുകയും അവരുടെ വിവാഹം ഉറപ്പിക്കയും ചെയ്തിരുന്നു എന്നും മനസ്സില്‍ ആക്കാം. ആ കാലത്ത് ആണ് ശലോമന്‍ രാജാവ് ഇവള്‍ വസിച്ചിരുന്ന ആ പ്രദേശങ്ങളില്‍ കൂടി യാത്ര ചെയ്യുകയും സൌന്ദര്യരൂപിയായ ഈ പെണ്‍കുട്ടിയെ കാണുകയും ഇവളുടെ സൌന്ദര്യത്തില്‍ ആക്രിഷ്ടന്‍ ആകുകയും ചെയ്യുന്നത്.
പിന്നീട് അവളെ തന്റെ ഭാര്യ ആക്കണം എന്നുള്ള ആഗ്രഹത്താല്‍ രാജഭ്രിത്യന്മാര്‍ നിര്‍വന്ധിച്ചു രാജ കൊട്ടാരത്തിലേക്ക് കൂട്ടിക്കൊണ്ടു വരികയും രാജാവ് അവളെ വിവാഹം ചെയ്യുവാന്‍ വേണ്ടി വിവിധമായ രീതിയില്‍ നിര്‍വന്ധിക്കയും പക്ഷെ അവള്‍ അതൊക്കെയും നിരസ്സിക്കയും ചെയ്യുന്നതായിട്ട് ആണ് കാണുന്നത്. പക്ഷെ ശലോമോന്‍ രാജാവ് അങ്ങിനെ പരാജയപ്പെട്ടു പിന്മാറുവാന്‍ തയ്യാര്‍ അല്ലായിരിന്നു, ഏതു രീതിയില്‍ ആയാലും അവളുടെ ഹൃദയം കവര്ന്നെടുക്കണം എന്നുള്ള ആഗ്രഹത്തോട് കൂടി പല രീതിയിലുള്ള പ്രലോഭനങ്ങള്‍ അവളുടെ മുമ്പില്‍ വെച്ചിട്ടും ഇടയബാലകനോടുള്ള അവളുടെ സ്നേഹം പറിച്ചെടുക്കാന്‍ അവനു കഴിഞ്ഞില്ല. അവസാനം അവളുടെ വ്യക്തിത്വവും, ഇടയ ബാലനോടുള്ള സ്നേഹത്തിന്റെ ആഴവും മനസ്സിലാക്കിയിട്ടു രാജാവ് അവളെ രാജകൊട്ടാരത്തില്‍ നിന്ന് പറഞ്ഞു വിടുകയും അവള്‍ തന്റെ പ്രേമഭാജനമായ ഇടയബാലനോട് ഒത്തു തന്റെ ഭവനത്തിലേക്ക് മടങ്ങി പോകുന്ന മനോഹരമായ ഇതിവൃത്തം ആണ് ഈ പുസ്തകത്തിന്റെ പ്രമേയം.
ഈ വ്യാഖ്യാന രീതിയെ അന്ഗീകരിച്ചാല്‍ ഈ പുസ്തകം വിവാഹ ബന്ധത്തിലുള്ള സ്നേഹത്തിലും ഉപരിയായി വിശ്വസ്തമായ സ്നേഹത്തിന്റെ ആഴത്തെ ആണ് വരച്ചു കാട്ടുന്നത് അല്ലാതെ ക്രിസ്തുവിനും സഭയ്ക്കും ഒരു നിഴല്‍ എന്ന രീതിയിലുള്ള വ്യാഖ്യാനത്തെ സാധൂകരിക്കുവാന്‍ നിര്‍വാഹം ഇല്ലാത്തതും ആണ് എന്ന് മനസ്സില്‍ ആക്കാം.

No comments:
Post a Comment