ഉത്തമഗീതത്തെക്കുറിച്ചുള്ള വിവാദങ്ങൾ ഇപ്പോഴും തുടരുകയാണല്ലോ.
അന്യാപദേശപരമായോ പ്രതീകാത്മകമായോ അതിനെ വ്യാഖ്യാനിക്കുന്നതാണ് ശരിയായ
രീതിയെന്ന് ചിലരെങ്കിലും ധരിച്ചു വെച്ചിരിക്കുന്നു. അക്ഷരീക വ്യാഖ്യാനം
എന്തോ മഹാപാതകമായിട്ടാണ് അവർ വിലയിരുത്തുന്നത്. എന്നാൽ വിവിധ
വേദപണ്ഠിതന്മാർ ഈ വിഷയത്തെ എങ്ങനെ വ്യാഖ്യാനിക്കുന്നു എന്ന് എല്ലാവരുടേയും
ശ്രദ്ധയിലേക്ക് കൊണ്ടുവരുവാൻ ആഗ്രഹിക്കുന്നു. "മറ്റുള്ളവരുടെ അഭിപ്രായം
ഞങ്ങൾക്ക് കേൾക്കേണ്ട" എന്ന ചിന്തയുള്ളവർ ഉണ്ടായേക്കാം. അങ്ങനെയെങ്കിൽ
നമ്മുടെ മാസ
ികകളും പുസ്തകങ്ങളും,
എന്തിന്, ഈ ഫേസ്ബുക്ക് ഗ്രൂപ്പുകൾ വരെ അപ്രസക്തമാണ്. മറ്റുള്ളവർക്ക് ഈ
വിഷയത്തിൽ പറയാനുള്ളത് എന്താണെന്ന് കേൾക്കാം. അംഗീകരിക്കണമെന്നില്ല. ഒന്നു
കേട്ടു നോക്കാമല്ലോ.